 ഭാ­ര­ത­ത്തി­ന്റെ സം­ഭാ­വ­ന­യായ രണ്ട് ഇതി­ഹാ­സ­ങ്ങ­ളില്‍ ഒന്നാ­ണ്‌ രാ­മാ­യ­ണം .[1]ഇം­ഗ്ലീ­ഷ്:Ramayana. രാ­മ­ന്റെ യാത്ര എന്നാ­ണ്‌ രാ­മാ­യ­ണ­ത്തി­നര്‍­ത്ഥം. വാ­ല്മീ­കി മഹര്‍­ഷി രചി­ച്ച രാ­മാ­യ­ണം കാ­വ്യ­രൂ­പ­ത്തി­ലു­ള്ള ആദ്യ കൃ­തി­യാ­ണ്‌ എന്ന് വി­ശ്വ­സി­ക്ക­പ്പെ­ടു­ന്നു. അതു­കൊ­ണ്ട് ഇത് ആദി­മ­കാ­വ്യം എന്നും അറി­യ­പ്പെ­ടു­ന്നു. മഹ­ത്തായ സീ­താ­ച­രി­ത്ര­വും പൗ­ല­സ്ത്യ­വ­ധ­വു­മാ­ണ് രാ­മ­ക­ഥാ­സം­ക്ഷേ­പ­സാ­രം. ധാര്‍­മ്മി­ക­മൂ­ല്യ­ങ്ങ­ളെ മു­റു­കെ പി­ടി­ക്കാ­നാ­യി മഹ­ത്തായ സിം­ഹാ­സ­നം വരെ ഉപേ­ക്ഷി­ച്ച രാ­മ­നേ­യും ഭര­ത­നേ­യും പോ­ലു­ള്ള മനു­ഷ്യ­രു­ടെ കഥ­യി­ലൂ­ടെ മഹ­ത്ത­ര­മായ ധര്‍­മ്മ­സം‌രക്ഷ­ണ­ത്തെ­ക്കു­റി­ച്ചു­ള്ള സന്ദേ­ശ­മാ­ണ്‌ വാല്‍­മീ­കീ രാ­മാ­യ­ണ­ത്തില്‍ നി­ന്ന് ലഭി­ക്കു­ന്ന­ത്. വാല്‍­മീ­കീ രാ­മ­യാ­ണ­ത്തി­നു മു­ന്നേ തന്നെ രാ­മ­ക­ഥ­യെ അടി­സ്ഥാ­ന­മാ­ക്കി­യു­ള്ള ആഖ്യാ­ന­ങ്ങള്‍ പ്ര­ചാ­ര­ത്തി­ലു­ണ്ടാ­യി­രു­ന്നു. ആ ആഖ്യാ­ന­ങ്ങള്‍ ലഭ്യ­മ­ല്ലാ­ത്ത­തി­നാ­ലാ­ണ്‌ വാല്‍­മീ­കീ രാ­മാ­യ­ണം രാ­മ­ക­ഥ­യു­ടെ ഏറ്റ­വും പ്രാ­ചീ­ന­മായ രൂ­പ­മാ­യി­ത്തീര്‍­ന്ന­ത്. 
 
 പു­രാ­തന ഭാ­ര­ത­ത്തി­ലെ ഏറ്റ­വും പ്ര­ധാ­ന­പെ­ട്ട സാ­ഹി­ത്യ സൃ­ഷ്ടി­ക­ളി­ലൊ­ന്നായ രാ­മാ­യ­ണ­ത്തി­ന്റെ പ്ര­ഭാ­വം ഇന്ത്യന്‍ ഉപ­ഭൂ­ഖ­ണ്ഡ­ത്തി­ലെ­യും ദക്ഷി­ണ­പൂര്‍­വേ­ഷ്യ­യി­ലെ­യും സം­സ്കാ­ര­ങ്ങ­ളില്‍ പ്ര­തി­ഫ­ലി­ച്ചു­കാ­ണാം. ഇന്ന് കാ­ണു­ന്ന രാ­മാ­യ­ണം നി­ര­വ­ധി പ്ര­ക്ഷി­പ്ത­ഭാ­ഗ­ങ്ങള്‍ ചേര്‍­ന്ന­താ­ണ്‌. രാമനെ വെ­റു­മൊ­രു സാ­ധാ­രണ മനു­ഷ്യ­നാ­യി വി­വ­രി­ക്കു­ന്ന ആദ്യ­രൂ­പ­ത്തോ­ട് വി­ഷ്ണു­വി­ന്റെ അവ­താ­ര­ങ്ങ­ളി­ലൊ­ന്നാ­യി വാ­ഴ്ത്തു­ന്ന തര­ത്തി­ലു­ള്ള ഭാ­ഗ­ങ്ങള്‍ പി­ന്നീ­ട് ചേര്‍­ക്ക­പ്പെ­ട്ട­താ­ണ്‌ എന്ന വാ­ദ­മു­ണ്ട്. രാമനെ ഈശ്വ­ര­നാ­യി വാ­ഴ്തു­ന്ന സന്ദര്‍­ഭ­ങ്ങള്‍ എല്ലാം തന്നെ പി­ന്നീ­ട് ചേര്‍­ക്ക­പ്പെ­ട്ട­താ­ണെ­ന്നും വാ­ദി­ക്ക­പ്പെ­ടു­ന്നു‌.[3], [4] [5] രാ­മാ­ണ­ത്തില്‍ രാമനെ ഈശ്വ­ര­നാ­യി ഉദ്ഘോ­ഷി­ക്കു­ന്ന സന്ദര്‍­ഭ­ങ്ങള്‍‍ കൂ­ടു­ത­ലും കാ­ണു­ന്ന­ത് ബാ­ല­കാ­ണ്ഡ­ത്തി­ലും ഉത്ത­ര­കാ­ണ്ഡ­ത്തി­ലും ആണ്‌. ഈ രണ്ടു­കാ­ണ്ഡ­ങ്ങ­ളും രാ­മാ­യ­ണ­ത്തോ­ട് പില്‍­ക്കാ­ല­ത്ത് കൂ­ട്ടി­ചേര്‍­ക്ക­പ്പെ­ട്ട­താ­ണെ­ന്ന് പല പണ്ഡി­ത­ന്മാ­രും കാ­ര്യ­കാ­രണ സഹിതം തെ­ളി­യി­ച്ചു കഴി­ഞ്ഞു. ഉത്ത­ര­കാ­ണ്ഡ­ത്തി­ന്റേ­യും ബാ­ല­കാ­ണ്ഡ­ത്തി­ന്റേ­യും രച­നാ­ശൈ­ലി രാ­മാ­യ­ണ­ത്തി­ന്റെ പ്രാ­മാ­ണിക കാ­ണ്ഡ­ത്തില്‍ നി­ന്ന് വളരെ വ്യ­ത്യ­സ്ത­മാ­യി­രി­ക്കു­ന്ന­തും തന്ന ഇതി­നു­ള്ള തെ­ളി­വാ­ണ്‌. പല ഗ്ര­ന്ഥ­കര്‍­ത്താ­ക്ക­ളും തങ്ങ­ളു­ടെ കൃ­തി­ക­ളില്‍ ഉത്ത­ര­കാ­ണ്ഡ­ത്തെ ഉള്‍­ക്കൊ­ള്ളി­ച്ചി­ട്ടു­മി­ല്ല.
 
 രാ­മാ­യ­ണം ബൗ­ദ്ധ­കൃ­തി­യെ അടി­സ്ഥാ­ന­പ്പെ­ടു­ത്തി­യ­താ­ണെ­ന്നും; ക്രി.മു. മൂ­ന്നാം ശത­ക­ത്തില്‍ എഴു­ത­പ്പെ­ട്ട ദശ­ര­ഥ­ജാ­ത­ക­ത്തി­ലെ സ്രോ­ത­സ്സായ രാ­മ­ക­ഥ­യാ­ണ്‌ (ഇത് വള­രെ­ക്കാ­ലം മുന്‍­പേ വാ­യ്മൊ­ഴി­യാ പ്ര­ച­രി­ച്ചി­രു­ന്നു) രാ­മാ­യ­ണ­ത്തി­ന­ടി­സ്ഥാ­നം എന്നും ചില ചരി­ത്ര­കാ­ര­ന്മാര്‍ വാ­ദി­ക്കു­ന്നു. [6] [7]
 
 രാ­മാ­യ­ണം കാ­വ്യ­രൂ­പ­ത്തില്‍ രചി­ക്കാ­നി­ട­യായ സം­ഭ­വ­ത്തെ കു­റി­ച്ചു­ള്ള ഐതീ­ഹ്യം അനു­സ­രി­ച്ച് വാ­ല്മീ­കി മഹര്‍­ഷി­യു­ടെ ആശ്ര­മ­ത്തില്‍ വി­രു­ന്ന് വന്ന നാ­ര­ദ­മു­നി­യില്‍ നി­ന്നാ­ണ്‌ വാ­ല്മീ­കി രാമകഥ കേള്‍­ക്കാ­നി­ട­യാ­യ­ത്. നാ­ര­ദ­നോ­ടു­ള്ള വാ­ല്മീ­കി­യു­ടെ ചോ­ദ്യം    ക്വോ നസ്മിന്‍ സാ­മ്പ്ര­തം ലോകേ ഗു­ണ­വാന്‍ തത്ര വീ­ര്യ­വാന്‍ അതാ­യ­ത് ഈ ലോ­ക­ത്തില്‍ ധൈ­ര്യം, വീ­ര്യം, ശ്രമം, സൗ­ന്ദ­ര്യം, പ്രൗ­ഢി, സത്യ­നി­ഷ്ഠ, ക്ഷമ, ശീ­ല­ഗു­ണം, അജ­യ്യത എന്നീ ഗു­ണ­ങ്ങ­ള­ട­ങ്ങിയ ഏതെ­ങ്കി­ലും മനു­ഷ്യ­നു­ണ്ടോ; ഉണ്ടെ­ങ്കില്‍ അങ്ങേ­ക്ക­റി­യാ­തി­രി­ക്കാന്‍ വഴി­യി­ല്ല­ല്ലോ? എന്നാ­യി­രു­ന്നു; അതി­നു­ള്ള മറു­പ­ടി­യാ­യാ­ണ്‌ നാ­ര­ദന്‍ രാമകഥ ചൊ­ല്ലി­ക്കൊ­ടു­ക്കു­ന്ന­ത്. എല്ലാ ഗു­ണ­ങ്ങ­ളും ഒരു മനു­ഷ്യ­നില്‍ സമ്മേ­ളി­ക്കുക എന്ന­ത് അസം­ഭ­വ്യ­മാ­ണ് എന്നും എന്നാല്‍ ഏറെ­ക്കു­റെ ഗു­ണ­ങ്ങള്‍ ഒത്തു­ചേര്‍­ന്ന മനു­ഷ്യന്‍ ദശ­ര­ഥ­മ­ഹാ­രാ­ജാ­വി­ന്റെ മൂ­ത്ത­മ­കന്‍ രാ­മ­നാ­ണെ­ന്നും ആയി­രു­ന്നു നാ­ര­ദ­ന്റെ മറു­പ­ടി. തു­ടര്‍­ന്ന് നാ­ര­ദന്‍ രാമകഥ മു­ഴു­വ­നും വാ­ല്മീ­കി­ക്ക് വി­സ്ത­രി­ച്ച് കൊ­ടു­ത്തു.
 
 രാ­മാ­യ­ണം കാ­വ്യ­രൂ­പ­ത്തില്‍ രചി­ക്കാ­നി­ട­യായ സം­ഭ­വ­ത്തെ കു­റി­ച്ചു­ള്ള ഐതീ­ഹ്യം അനു­സ­രി­ച്ച് വാ­ല്മീ­കി മഹര്‍­ഷി­യു­ടെ ആശ്ര­മ­ത്തില്‍ വി­രു­ന്ന് വന്ന നാ­ര­ദ­മു­നി­യില്‍ നി­ന്നാ­ണ്‌ വാ­ല്മീ­കി രാമകഥ കേള്‍­ക്കാ­നി­ട­യാ­യ­ത്. നാ­ര­ദ­നോ­ടു­ള്ള വാ­ല്മീ­കി­യു­ടെ ചോ­ദ്യം

    ക്വോ നസ്മിന്‍ സാ­മ്പ്ര­തം ലോകേ ഗു­ണ­വാന്‍ തത്ര വീ­ര്യ­വാന്‍

അതാ­യ­ത് ഈ ലോ­ക­ത്തില്‍ ധൈ­ര്യം, വീ­ര്യം, ശ്രമം, സൗ­ന്ദ­ര്യം, പ്രൗ­ഢി, സത്യ­നി­ഷ്ഠ, ക്ഷമ, ശീ­ല­ഗു­ണം, അജ­യ്യത എന്നീ ഗു­ണ­ങ്ങ­ള­ട­ങ്ങിയ ഏതെ­ങ്കി­ലും മനു­ഷ്യ­നു­ണ്ടോ; ഉണ്ടെ­ങ്കില്‍ അങ്ങേ­ക്ക­റി­യാ­തി­രി­ക്കാന്‍ വഴി­യി­ല്ല­ല്ലോ? എന്നാ­യി­രു­ന്നു; അതി­നു­ള്ള മറു­പ­ടി­യാ­യാ­ണ്‌ നാ­ര­ദന്‍ രാമകഥ ചൊ­ല്ലി­ക്കൊ­ടു­ക്കു­ന്ന­ത്.

എല്ലാ ഗു­ണ­ങ്ങ­ളും ഒരു മനു­ഷ്യ­നില്‍ സമ്മേ­ളി­ക്കുക എന്ന­ത് അസം­ഭ­വ്യ­മാ­ണ് എന്നും എന്നാല്‍ ഏറെ­ക്കു­റെ ഗു­ണ­ങ്ങള്‍ ഒത്തു­ചേര്‍­ന്ന മനു­ഷ്യന്‍ ദശ­ര­ഥ­മ­ഹാ­രാ­ജാ­വി­ന്റെ മൂ­ത്ത­മ­കന്‍ രാ­മ­നാ­ണെ­ന്നും ആയി­രു­ന്നു നാ­ര­ദ­ന്റെ മറു­പ­ടി. തു­ടര്‍­ന്ന് നാ­ര­ദന്‍ രാമകഥ മു­ഴു­വ­നും വാ­ല്മീ­കി­ക്ക് വി­സ്ത­രി­ച്ച് കൊ­ടു­ത്തു.

പി­ന്നീ­ടൊ­രി­ക്കല്‍‍ ശി­ഷ്യ­ന്മാ­രു­മൊ­ത്ത് തമസാ നദി­യില്‍ സ്നാ­ന­ത്തി­നാ­യി പോ­വു­ക­യാ­യി­രു­ന്ന വാ­ല്മീ­കി ഒരു വേ­ടന്‍ ക്രൗ­ഞ്ച­മി­ഥു­ന­ങ്ങ­ളില്‍ ആണ്‍­പ­ക്ഷി­യെ അമ്പെ­യ്ത് വീ­ഴ്ത്തു­ന്ന­തു കണ്ടു. കാ­ട്ടില്‍ വസി­ക്കു­ന്ന മു­നി­മാര്‍­ക്ക് അത്ത­രം കാ­ഴ്ച­കള്‍ നി­ത്യേന കാ­ണു­ന്ന­താ­ണെ­ങ്കി­ലും രാമകഥ വാ­ല്മീ­കി­യു­ടെ ലോ­ക­വീ­ക്ഷ­ണം തന്നെ മാ­റ്റി മറി­ച്ചി­രു­ന്ന­തി­നാല്‍, ആണ്‍­പ­ക്ഷി­യു­ടെ ദാ­രു­ണ­മായ അന്ത്യ­വും പെണ്‍­പ­ക്ഷി­യു­ടെ വി­ലാ­പ­വും ചേര്‍­ന്ന് ആ കാഴ്ച മഹര്‍­ഷി­യു­ടെ മന­സ്സ­ലി­യി­ച്ചു. ഉള്ളില്‍ ഉറ­ഞ്ഞു­ക്കൂ­ടിയ വി­കാ­രം[a]

    "മാ നി­ഷാ­‍ദ പ്ര­തി­ഷ്ഠാം ത്വ­മ­ഗ­മഃ­ശാ­ശ്വ­തീ സമാഃ യല്‍ ക്രൌ­ഞ്ച­മി­ഥു­നാ­ദേ­ക­മ­വ­ധീഃ കാ­മ­മോ­ഹി­തം"

എന്ന ശ്ലോ­ക­രൂ­പ­ത്തില്‍ പു­റ­ത്തു­വ­ന്നു. ഈ ശ്ലോ­കം ചൊ­ല്ലി­ത്തീര്‍­ന്ന­തും ബ്ര­ഹ്മാ­വ് അവിടെ പ്ര­ത്യ­ക്ഷ­നാ­യി. അതേ രൂ­പ­ത്തില്‍ തന്നെ ശ്രീ­രാ­മ­ന്റെ‍ ജീ­വി­ത­കഥ രചി­ക്കു­വാന്‍ വാ­ല്മീ­കി­യെ ഉപ­ദേ­ശി­ച്ചു.

ഇരു­പ­തി­നാ­യി­രം ശ്ലോ­കം കൊ­ണ്ട് രാ­മാ­യണ കഥ കാ­വ്യ­രൂ­പ­ത്തില്‍ അദ്ദേ­ഹം എഴു­തി­ത്തീര്‍­ത്തു. അഞ്ഞൂ­റ് അദ്ധ്യാ­യ­ങ്ങള്‍ ഇതി­ലു­ണ്ട്. ബാ­ല­കാ­ണ്ഡം, അയോ­ദ്ധ്യാ­കാ­ണ്ഡം, ആര­ണ്യ­കാ­ണ്ഡം, കി­ഷ്കി­ന്ധാ­കാ­ണ്ഡം, സു­ന്ദ­ര­കാ­ണ്ഡം, യു­ദ്ധ­കാ­ണ്ഡം, ഉത്ത­ര­കാ­ണ്ഡം എന്നി­ങ്ങ­നെ ഏഴു കാ­ണ്ഡ­ങ്ങ­ളി­ലാ­ണ് രാമകഥ രചി­ച്ചി­രി­ക്കു­ന്ന­ത്. ഇതില്‍ ബാ­ല­കാ­ണ്ഡ­വും ഉത്ത­ര­കാ­ണ്ഡ­വും വാ­ല്മീ­കി എഴു­തി­യ­ത­ല്ല എന്നും അത് പി­ന്നീ­ട് ചേര്‍­ക്ക­പ്പെ­ട്ട­താ­ണെ­ന്നും വാ­ദ­മു­ണ്ട്.
 

വാ­ല്മീ­കി മഹര്‍­ഷി­യാ­ണ്‌ രാ­മ­യ­ണ­ത്തി­ന്റെ രച­യി­താ­വ് എന്നാ­ണ് ലഭി­ച്ചി­ട്ടു­ള്ള രേ­ഖ­ക­ളില്‍ നി­ന്ന് അനു­മാ­നി­ക്കു­ന്ന­ത്. ഈ കവി­യൂ­ടെ ജീ­വ­ച­രി­ത്ര­ത്തെ­പ്പ­റ്റി­യു­ള്ള പ്രാ­മാ­ണി­ക­മായ തെ­ളി­വു­ക­ളു­ടെ അഭാവം ഉണ്ട് എന്ന­ത് നി­സ്തര്‍­ക്ക­മാണ്‍. പാ­ര­മ്പ­ര്യ­മ­നു­സ­രി­ച്ച് അദ്ദേ­ഹം ആദ്യം ഒരു കൊ­ള്ള­ക്കാ­ര­നാ­യി­രു­ന്നു. എന്നാല്‍ സന്യാ­സം സ്വീ­ക­രി­ച്ച­ശേ­ഷം ദീര്‍­ഘ­കാ­ല­ത്തെ തപ­സ്സി­നു ശേഷം അദ്ദേ­ഹം രാ­മാ­യ­ണം രചി­ക്കാ­നു­ള്ള സാ­മര്‍­ത്ഥ്യം നേ­ടി­യെ­ടു­ത്തു. അദ്ദേ­ഹം ഒരു ശി­വ­ഭ­ക്ത­നാ­യി­രു­ന്നു. ഇത് സം­ബ­ന്ധി­ച്ച ആദ്യ­ത്തെ പരാ­മര്‍­ശം സ്ക­ന്ദ­പു­രാ­ണ­ത്തി­ലാ­ണു­ള്ള­ത്. എന്നാല്‍ ഇതി­ന്റെ പ്രാ­ചീ­ന­ത­യെ­ക്കു­റി­ച്ച് സന്ദേ­ഹ­മു­യര്‍­ന്നി­ട്ടു­ണ്ട്. കാരണം സ്ക­ന്ദ­പു­രാ­ണ­ത്തി­ലെ കൂ­ടു­തല്‍ വി­വ­ര­ങ്ങ­ളും എട്ടാം നൂ­റ്റാ­ണ്ടി­നു­ശേ­ഷ­മു­ള്ള­താണ്‍ എന്ന­തും ധാ­രാ­ളം പ്ര­ക്ഷി­പ്ത­ങ്ങള്‍ കലര്‍­ന്ന­തു­മാ­ണെ­ന്ന­താ­ണ്‌.

പ്ര­മാ­ണി­ക­രാ­മാ­യ­ണ­ത്തില്‍ യു­ദ്ധ­കാ­ണ്ഡ­ത്തി­ലെ ഫല­ശ്രു­തി­യി­ല­ല്ലാ­തെ ഒരി­ട­ത്തും വാ­ല്മീ­കി­യെ­ക്കു­റി­ച്ച് പ്ര­സ്താ­വ­മി­ല്ല. എന്നാല്‍ പി­ന്നീ­ടെ­ഴു­ത­പ്പെ­ട്ട രാ­മാ­യ­ണ­ത്തില്‍ ബാ­ല­കാ­ണ്ഡ­ത്തി­ലും ഉത്ത­ര­കാ­ണ്ഡ­ത്തി­ലും പ്ര­സ്താ­വ­ങ്ങള്‍ കാണാം. കൂ­ടാ­തെ മഹാ­ഭാ­ര­ത­ത്തി­ലും വാ­ല്മീ­കി­യെ­പ്പ­റ്റി സൂ­ച­ന­കള്‍ ലഭി­ക്കു­ന്നു. [b] മഹാ­ഭാ­ര­ത­ത്തി­ലെ അനു­ശാ­സ­ന­പര്‍­വ്വ­ത്തില്‍ ഒരു വാ­ദ­ത്തില്‍ വാല്‍­മീ­യെ ബ്ര­ഹ്മ­ഘ്നന്‍ എന്നാ­ക്ഷേ­പി­ക്കു­ന്നു­ണ്ട്. വാ­ല്മീ­കി കൊ­ള്ള­ക്കാ­ര­നാ­യി­രു­ന്നു എന്ന കഥ­കള്‍ പ്ര­ച­രി­പ്പി­ക്കാന്‍ ഈ അനു­മാ­ന­മാ­യി­രി­ക്ക­ണം എന്ന് കാ­മില്‍ ബുല്‍­കെ അഭി­പ്രാ­യ­പ്പെ­ടു­ന്നു.

തൈ­ത്തീ­ര്യ­പ്രാ­തി­ശാ­ഖ്യ­ത്തില്‍ വൈ­യാ­ക­ര­ണ­നാഅ ഒരു വാ­ല്മീ­കി മഹര്‍­ഷി­യെ­പ്പ­റ്റി പറ­യു­ന്നു. ഇദ്ദേ­ഹം ആദി­ക­വി­യില്‍ നി­ന്നും വ്യ­ത്യ­സ്ത­നാണ്‍ എന്ന് യാ­ക്കോ­ബി­യും വെ­ബ്ബ­റും അഭി­പ്രാ­യ­പ്പെ­ടു­ന്നു. മഹാ­ഭാ­ര­ത­ത്തി­ലെ ഉദ്യോ­ഗ­പര്‍­വ്വ­ത്തി­ലെ സു­പര്‍­ണ്ണ വാ­ല്മീ­കി­യെ­പ്പ­റ്റി പറ­യു­ന്നു­ണ്ട്. സു­പര്‍­ണ്ണ­വം­ശം ക്ഷ­ത്രി­യ­രാ­യി­രു­ന്ന­തി­നാല്‍ ആദി­ക­വി­യും സു­പര്‍­ണ്ണ­വാ­ല്മീ­കി­യും വ്യ­ത്യ­സ്ത­രാ­യി­രി­ക്കണ,.

ബാ­ല­കാ­ണ്ഡ­ത്തി­ന്റേ­യും ഉത്ത­ര­കാ­ണ്ഡ­ത്തി­ന്റേ­യും രച­ന­യോ­ടെ­യാ­ണ്‌ ആദി­ക­വി വാ­ല്മീ­കി­യും മഹര്‍­ഷി വാല്‍­മീ­യും ഒന്നാ­ണെ­ന്ന ധാരണ പര­ക്കെ സ്വീ­ക­രി­ക്ക­പ്പെ­ട്ടു തു­ട­ങ്ങി­യ­ത്. ബാ­ല­കാണ്‍­ഡ­ത്തി­ന്റെ പ്രാ­രം­ഭ­ത്തില്‍ വാ­ല്മീ­കി നാ­ര­ദ­നില്‍ നി­ന്ന് രാമകഥ കേള്‍­ക്കു­ന്ന­തി­നി­ട­യാ­യ­തി­നേ­യും പി­ന്നീ­ട് രാ­മാ­യ­ണം എഴു­തി­യ­ശേ­ഷം ഗാ­യ­ക­രായ തന്റെ രണ്ട് ശി­ഷ്യ­ന്മാ­രോ­ട് രാമകഥ പ്ര­ച­രി­പ്പി­ക്കാന്‍ നിര്‍­ദ്ദേ­ശി­ച്ച­തി­നേ­യും സൂ­ചി­പ്പി­ച്ചി­രി­ക്കു­ന്നു. ഉത്ത­ര­കാ­ണ്ഡ­ത്തില്‍ സീതാ പരി­ത്യാ­ഗ­ത്തി­നു­ശേ­ഷം സീതയെ വാ­ല്മീ­കി സം‌രക്ഷി­ക്കു­ന്ന­തി­നേ­യും മറ്റും പറ­യു­ന്നു. ഉത്ത­ര­കാ­ണ്ഡ­ത്തില്‍ വാ­ല്മീ­കി താന്‍ പ്ര­ചേ­ത­സ്സി­ന്റെ പത്താ­മ­ത്തെ പു­ത്ര­നാ­ണെ­ന്ന് പറ­യു­ന്നു. അനേ­കാ­യി­രം വര്‍­ഷം അദ്ദേ­ഹം തപ­സ്സു ചെ­യ്തി­രു­ന്നു­വെ­ന്നും സൂ­ചി­പ്പി­ക്കു­ന്നു.(ദക്ഷീ­ണാ­ത്യ­രാ­മാ­യ­ണ­ത്തില്‍ -ഉത്ത­ര­കാ­ണ്ഡം 111, 11) എന്നാല്‍ ഉത്ത­ര­കാ­ണ്ഡ­ത്തി­ന്റെ രച­യി­താ­വിന്‍ വാ­ല്മീ­കി ഒരു കൊ­ള്ള­ക്കാ­ര­നാ­യി­രു­ന്നു എന്ന കഥ സ്വീ­കാ­ര്യ­മാ­യി­രു­ന്നി­ല്ല എന്ന അനു­മാ­ന­മാ­ണ്‌ ഇത് നല്‍­കു­ന്ന­ത്. ക്രി­സ്തു­വര്‍­ഷം ഒന്നാം നൂ­റ്റാ­ണ്ടു­മു­തല്‍ ആദി­ക­വി­യും വാ­ല്മീ­കി മഹര്‍­ഷി­യും ഒന്നാ­ണെ­ന്ന­ത് സര്‍­വ്വ­സ­മ്മ­മാ­യി­ത്തു­ട­ങ്ങു­ക­യും വാ­ല്മീ­കി­യെ രാ­മാ­യ­ണ­ത്തി­ന്റെ സം­ഭ­വ­ങ്ങ­ളു­ടെ സമ­കാ­ലീ­നാ­ക്കി­ത്തീര്‍­ക്കു­ക­യും ചെ­യ്തു­തു­ട­ങ്ങി. ഉത്ത­ര­കാ­ണ്ഡ­ത്തി­ന്റെ രച­നാ­കാ­ല­ത് വാ­ല്മീ­കി­യും അയോ­ദ്ധ്യ­യു­മാ­യി അഭേ­ദ്യ­മായ ബന്ധ­മു­ണ്ടെ­ന്ന് സ്ഥാ­പി­ച്ചു തു­ട­ങ്ങി. വാ­ല്മീ­കി­യെ ദശ­ര­ഥന്‍­റ്റെ സു­ഹൃ­ത്താ­യും ചി­ത്രീ­ക­രി­ക്കു­ന്നു.

പി­ല്ക്കാ­ല­ത്തെ പല­ര­ച­ന­ക­ളി­ലും വാ­ല്മീ­കി­യും ഭാര്‍­ഗ്ഗവ ച്യ­വ­ന­മ­ഹര്‍­ഷി­യും ഒന്നാ­ണെ­ന്ന സങ്ക­ല്പം പ്ര­ച­രി­ച്ചു തു­ട­ങ്ങി. ച്യ­വ­ന­മ­ഹര്‍­ഷി അനേ­കാ­യി­രം വര്‍­ഷം തപ­സ്സി­രു­ന്ന് ശരീരം മു­ഴു­വന്‍ ചി­ത­ല്പു­റ്റ് (വാല്‍­മീ­കം) വന്നു മൂ­ടി­യെ­ന്ന കഥ വാ­ല്മീ­കി­യു­മാ­യി ബന്ധ­പ്പെ­ടു­ത്തി­ക്കാ­ണു­ന്നു
